നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആ"ശ്വാസം" പദ്ധതിയുടെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം മഞ്ചേരിയിൽ നടന്നു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയും മഞ്ചേരി, പെരിന്തൽമണ്ണ ഏരിയ കമ്മിറ്റികളും, രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ആ'ശ്വാസം' പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണി പാലിയേറ്റീവ്, തിരൂർക്കാട് പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് കീഴിലുള്ള കിടപ്പ് രോഗികൾക്കുള്ള ഓക്സിജൻ കോൺസൻട്രേറ്റർ സൗജന്യമായി നൽകി.
മഞ്ചേരി എംഎൽഎ അഡ്വ യു.എ. ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. മമ്മൂട്ടിയുടെ സീനിയർ അഭിഭാഷകൻ അഡ്വ. ശ്രീധരൻ നായർ, മമ്മൂട്ടി ഫാൻസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം കുന്നുംപുറം, കോ. ഓർഡിനേറ്റർ വഹാബ്, ഷമീർ വളാഞ്ചേരി, ഷാഫി മഞ്ചേരി, റുഫാദ്, അൻസാർ, ഫായിസ്, ഷമീർ മഞ്ചേരി എന്നിവർ സംസാരിച്ചു.
മമ്മൂട്ടിയുടെ ആ"ശ്വാസം' ഇനി മലപ്പുറത്തും
02:59 PM Jun 26, 2023 | Deepika.com