ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.
വീക്കെൻഡ് ബ്ലോഗ്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കൊച്ചിയിലെ സുഹൃത്തുക്കളായ മൂന്നു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
ഐമ സെബാസ്റ്റ്യനും മഹിമ നമ്പ്യാരുമാണ് നായികമാർ. ലാൽ, ബാബു ആന്റണി, മാലാ പാർവതി, നിഷാന്ത് സാഗർ, സന്ധീപ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഷബാസ് റഷീദ് - ആദർശ് സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ. സംഗീതം സാം സി.എസ്.
മനു മഞ്ജിത്തിന്റേതാണ് വരികൾ. അലക്സ് ജെ.പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് - റിച്ചാർഡ് കെവിൻ.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച സംഘട്ടന സംവിധായകനായ അൻപ് അറിവാണ് ആക്ഷൻ ഒരുക്കുന്നത്. കലാ സംവിധാനം - ജോസഫ് നെല്ലിക്കൽ.
മേക്കപ്പ് - റോണക്സ് സേവ്യർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിശാഖ്. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് - എസാൻ. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്.
ഷെയ്ൻ നിഗത്തിന്റെ ആർഡിഎക്സ്; ഫസ്റ്റ് ലുക്ക്
02:45 PM Jun 26, 2023 | Deepika.com