ആർകെ പുരം സെന്‍റ്പീറ്റേഴ്സ് ഇടവകയിൽ ആദ്യകുർബാന സ്വീകരണം

12:12 AM Nov 24, 2017 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നവംബർ 19ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിൽ നടന്നു.

തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കാനെത്തിയ ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരിയെ വികാരി ഫാ. പയസ് മലേക്കണ്ടത്തിൽ, കൈക്കാര·ാരായ റെജി നെല്ലിക്കുന്നത്ത്, സിറിയക് ജോണ്‍ എന്നിവർ ചേർന്ന് സ്വീകരിച്ചു.

മാതാവിന്‍റെ ഗ്രോട്ടോയിൽനിന്നും പ്രദക്ഷിണമായി കുട്ടികൾ ദേവാലയത്തിലേക്ക് പ്രവേശിച്ചു. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്കും ആദ്യകുർബാന സ്വീകരണത്തിനും മോണ്‍. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. പയസ് മലേക്കണ്ടത്തിൽ സഹകാർമികനായിരുന്നു.