പൃ​ഥ്വി​രാ​ജി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​യി

02:24 PM Jun 26, 2023 | Deepika.com

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ ശ​സ്ത്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യി. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കാ​ലി​ലെ ലി​ഗ്‌​മെ​ന്‍റി​ല്‍ കീ​ഹോ​ള്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ​യൂ​രി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന "വി​ലാ​യ​ത്ത് ബു​ദ്ധ' എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ന​ട​ന് കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

ജ​യ​ൻ ന​ന്പ്യാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ബ​സി​ൽ നി​ന്നു​ള്ള ഒ​രു സം​ഘ​ട്ട​നം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ലി​ന്‍റെ ലി​ഗ്‌​മെ​ന്‍റി​ന് പ​രി​ക്കേ​റ്റ​ത്. ബ​സി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​റി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​ൻ ആ​യി​രു​ന്നു ജ​യ​ൻ ന​മ്പ്യാ​ർ. ജി. ​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ പ്ര​ശ​സ്ത നോ​വ​ലാ​യ വി​ലാ​യ​ത്ത് ബു​ദ്ധ അ​തേ പേ​രി​ൽ ത​ന്നെ​യാ​ണ് സി​നി​മ​യാ​ക്കു​ന്ന​ത്.

ച​ന്ദ​ന മോ​ഷ്ട്ടാ​വാ​യ ഡ​ബി​ൾ മോ​ഹ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്നു. പ്രി​യം​വ​ദ കൃ​ഷ്ണ​യാ​ണ് നാ​യി​ക.

ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും രാ​ജേ​ഷ് പി​ന്നാ​ട​നും ചേ​ർ​ന്നാ​ണ് വി​ലാ​യ​ത്ത് ബു​ദ്ധ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം സ​ച്ചി സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന​താ​ണ് ഈ ​സി​നി​മ. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് സ​ച്ചി​യു​ടെ ശി​ഷ്യ​നും ലൂ​സി​ഫ​റി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ജ​യ​ന്‍ ന​മ്പ്യാ​ർ ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ത്രി​ല്ല​ർ ചി​ത്ര​മാ​യി​ട്ടാ​ണ്‘​വി​ലാ​യ​ത്ത് ബു​ദ്ധ’ ഒ​രു​ക്കു​ന്ന​ത്. ച​ന്ദ​ന മ​ര​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യ മ​റ​യൂ​രി​ലെ ച​ന്ദ​ന​ക്കാ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്.

ഷ​മ്മി തി​ല​ക​ൻ, അ​നു മോ​ഹ​ൻ, രാ​ജ​ശ്രീ നാ​യ​ർ, ടി.​ജെ. അ​രു​ണാ​ച​ലം തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ സി​നി​മ​യി​ലു​ണ്ട്.