മ​യ​ക്കു​മ​രു​ന്നി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു; "ലി​യോ'​യി​ൽ വി​ജ​യ് പാ​ടി​യ ഗാ​ന​ത്തി​നെ​തി​രെ പ​രാ​തി

01:01 PM Jun 26, 2023 | Deepika.com

വി​ജ​യ് നാ​യ​ക​നാ​കു​ന്ന "ലി​യോ'​യി​ലെ ഗാ​ന​ത്തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി. ഗാ​ന​രം​ഗ​ത്തി​ൽ വി​ജ​യ് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​ത് മ​യ​ക്കു​മ​രു​ന്നി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​നം വി​ജ​യി​യു​ടെ ജ​ൻ​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

വി​ജ​യ് സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ അ​ത് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. കൊ​രു​ക്കു​പ്പേ​ട്ട സ്വ​ദേ​ശി ആ​ർ.​ടി.​ഐ സെ​ൽ​വ​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​നി​രു​ദ്ധാ​ണ് ഗാ​ന​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സോ​ണി മ്യൂ​സി​ക് സൗ​ത്തി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം പു​റ​ത്തു​വി​ട്ട​ത്. ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് ത​ന്നെ​യാ​ണ്.

സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ, ദി ​റൂ​ട്ട് എ​ന്നി​വ​യു​ടെ ബാ​ന​റു​ക​ളി​ല്‍ ല​ളി​ത് കു​മാ​റും ജ​ഗ​ദീ​ഷ് പ​ള​നി​സാ​മി​യും ചേ​ര്‍​ന്നാ​ണ് ലി​യോ നി​ര്‍​മി​ക്കു​ന്ന​ത്. തൃ​ഷ, സ​ഞ്ജ​യ് ദ​ത്ത്, അ​ര്‍​ജു​ന്‍ സ​ര്‍​ജ, ഗൗ​തം മേ​നോ​ന്‍, മി​ഷ്‌​കി​ന്‍, മാ​ത്യു തോ​മ​സ്, മ​ന്‍​സൂ​ര്‍ അ​ലി ഖാ​ന്‍, പ്രി​യ ആ​ന​ന്ദ്, സാ​ന്‍​ഡി, ജ​ന​നി, അ​ഭി​രാ​മി വെ​ങ്കി​ടാ​ച​ലം, ബാ​ബു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ള്‍.

വാ​രി​സി​നും മാ​സ്റ്റ​റി​നും ശേ​ഷം സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​സ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഡി​ഒ​പി : മ​നോ​ജ് പ​ര​മ​ഹം​സ, ആ​ക്‌​ഷ​ന്‍: അ​ന്‍​പ​റി​വ്, എ​ഡി​റ്റിം​ഗ് : ഫി​ലോ​മി​ന്‍ രാ​ജ്. ഒ​ക്ടോ​ബ​ര്‍ 19 ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. പി​ആ​ര്‍​ഓ : പ്ര​തീ​ഷ് ശേ​ഖ​ര്‍.