എ​ല്ലാ​വ​ർ​ക്കും ന​ന്ദി; ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെത്തി മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ

10:45 AM Jun 26, 2023 | Deepika.com

ന​ട​ൻ കൊ​ല്ലം സു​ധി​ക്കൊ​പ്പം വാ​ഹ​ന​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മി​മി​ക്രി ക​ലാ​കാ​ര​ൻ മ​ഹേ​ഷ് കു​ഞ്ഞി​മോ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്നു. ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​സ്ഥി​തി പ​ങ്കു​വ​ച്ചു​കൊ​ണ്ടു​ള്ള ഒ​രു വീ​ഡി​യോ​യി​ലാ​ണ് മ​ഹേ​ഷ് ഇ​നി​യും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചെ​ത്തു​മെ​ന്നും പ്രാ​ർ​ഥ​ന​ക​ൾ വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ മ​ഹേ​ഷി​ന്‍റെ മു​ഖ​ത്തും പ​ല്ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കും വി​ധേ​യ​നാ​യി.


‘എ​നി​ക്കു വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​രോ​ടും ഞാ​ൻ ന​ന്ദി പ​റ​യു​ക​യാ​ണ്. ഞാ​ൻ മി​മി​ക്രി ആ​ർ​ട്ടി​സ്റ്റും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​ണ്. എ​ല്ലാ​വ​ർ​ക്കും അ​റി​യാം മി​മി​ക്രി ആ​ണ് എ​ന്‍റെ ജീ​വി​തം.

മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് നി​ങ്ങ​ൾ എ​ല്ലാ​വ​രും എ​ന്നെ തി​രി​ച്ച​റി​ഞ്ഞ​തും എ​ന്നെ ഇ​ഷ്ട​പ്പെ​ട്ട​തും. ഇ​നി കു​റ​ച്ചു നാ​ള​ത്തേ​ക്ക് റെ​സ്റ്റാ​ണ്. നി​ങ്ങ​ൾ ആ​രും വി​ഷ​മി​ക്ക​ണ്ട പ​ഴ​യ​തി​നേ​ക്കാ​ൾ അ​ടി​പൊ​ളി ആ​യി ഞാ​ൻ തി​രി​ച്ചു വ​രും.

അ​പ്പോ​ഴും നി​ങ്ങ​ൾ എ​ല്ലാ​വ​രും എ​ന്‍റെ കൂ​ടെ ഉ​ണ്ടാ​ക​ണം, എ​ന്നെ പി​ന്തു​ണ​യ്ക്ക​ണം എ​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​രോ​ടും ഞാ​ൻ ഒ​രി​ക്ക​ൽ കൂ​ടി ന​ന്ദി പ​റ​യു​ക​യാ​ണ്’ മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ പ​റ​യു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത 66 ലെ ​പ​ന​മ്പി​ക്കു​ന്നി​ൽ താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​ല​യ്ക്കു പ​രി​ക്കേ​റ്റ സു​ധി​യെ പെ​ട്ടെ​ന്നു​ത​ന്നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബി​നു അ‌​ടി​മാ​ലി​യും ഉ​ല്ലാ​സ് അ​രൂ​രും സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്.