ദീപു കരുണാകരന്‍റെ പുതിയ ചിത്രം മൂന്നാറിൽ ആരംഭിച്ചു

03:02 PM Jun 25, 2023 | Deepika.com

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. "ഞാൻ കണ്ടതാ സാറെ ' എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജൻ പങ്കെടുക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനാണ് ഈ ചിത്രത്തിലെ നായകൻ.

ഏറെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ദീപു കരുണാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ.

ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ. ലയാ സിംസൺ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അർജുൻ.പി.സത്യന്‍റേതാണ് തിരക്കഥ