ജയറാമും മിഥുനും ഒന്നിക്കുന്ന അബ്രഹാം ഒസ്‌ലർ; സെക്കൻഡ് ലുക്ക് എത്തി

02:54 PM Jun 25, 2023 | Deepika.com

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മെഡിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ അബ്രഹാം ഒസ്‌ലർ എന്ന കേന്ദ്ര കഥാപാത്രത്തെ ജയറാമാണ് അവതരിപ്പിക്കുന്നത്.

അത്യന്തം സസ്പെൻസും ദുരൂഹതകളും നിറഞ്ഞ ഈ ചിത്രം പൂർണമായും ക്രൈം ത്രില്ലറാണ്.
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ജയറാം ചിത്രത്തിലെത്തുന്നത്.

അർജുൻ അശോകൻ, ജഗദീഷ്. ദിലീഷ് പോത്തൻ,അർജുൻ നന്ദകുമാർ. അനശ്വരരാജൻ. ആര്യ സലിം. സെന്തിൽ കൃഷ്ണ, അസീം ജമാൽ എന്നിവരും പ്രധാന താരങ്ങളാണ്.

ഡോ. രൺധീർ കൃഷ്ണയുടേതാണ് തിരക്കഥ. മിഥുൻ മുകുന്ദ് സംഗീതവും തേനി ഈശ്വർ ഛായാഗ്രഹണവും നിർവഹിക്കുന്നു. നേരമ്പോക്കിന്‍റെ ബാനറിൽ ഇർഷാദ് എം.ഹസനും. മിഥുൻ മാനുവൽ തോമസും ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തൃശൂർ, പാലക്കാട്.കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.