കമാൻഡർ ദേവീദാസിന്‍റെ രചന; കൃഷ്ണകൃപാസാഗരം ചിത്രീകരണം പുരോഗമിക്കുന്നു

02:37 PM Jun 25, 2023 | Deepika.com

ദേവി ക്രിയേഷൻസിന്‍റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് എഴുതി നവാഗത സംവിധായകൻ അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൃഷ്ണ കൃപാസാഗരം. സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായ് പുരോഗമിക്കുന്നു.

ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ ഒരു നേർക്കാഴ്ചയാണ് സിനിമ. ജയകൃഷ്ണൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് ആവനൂർ, അഭിനവ്, ഷൈലജ കൊട്ടാരക്കര, ഐശ്വര്യസഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.

ചിത്രം ഓഗസ്റ്റ് ആദ്യവാരത്തിൽ തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.