രചന, സംവിധാനം, നായകൻ: അഖിൽ തേവർകളത്തിൽ

02:22 PM Jun 25, 2023 | Deepika.com

അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ പ്രണയകഥ. തേവർകളത്തിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജിത്തു ജോൺ ആണ് ചിത്രം നിർമിക്കുന്നത്.

അഭിരാമി ഗിരീഷ് ആണ് ചിത്രത്തിലെ നായിക. ആര്യൻ ചെമ്പകശേരിൽ എന്ന കഥാപാത്രത്തെ അഖിൽ തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ അഭിരാമി ഗിരീഷും അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്‍റെയും അന്നയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.

ദാസേട്ടൻ കോഴിക്കോട്, സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട് . രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ എന്നിവരുടെ വരികൾക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണൻ സംഗീതം പകരുന്നു.