"ബാ​ബു​രാ​ജ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ'- വ്യാ​ജ​വാ​ർ​ത്ത​യ്ക്ക് ര​സ​ക​ര​മാ​യ മ​റു​പ​ടി​യു​മാ​യി താ​രം

02:54 PM Jun 22, 2023 | Deepika.com

ത​നി​ക്കെ​തി​രെ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ ര​സ​ക​ര​മാ​യ രീ​തി‌​യി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ബാ​ബു​രാ​ജ്. താ​ര​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ൾ ചി​ല യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ൽ വ​ന്നി​രു​ന്നു.

ജി​മ്മി​ല്‍ വ്യാ​യാ​മം ചെ​യ്യു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രെ മ​റു​പ​ടി​യു​മാ​യി ബാ​ബു​രാ​ജ് എ​ത്തി​യ​ത്.

‘കാ​ർ​ഡി​യോ വ​ർ​ക്ഔ​ട്ട് ചെ​യ്യു​ക​യാ​ണ്, അ​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ വാ​ർ​ഡി​ൽ അ​ല്ല ഞാ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ജി​മ്മി​ലെ ട്രെ​ഡ് മി​ല്ലി​ൽ ഓ​ടു​ന്ന വീ​ഡി​യോ ബാ​ബു​രാ​ജ് പ​ങ്കു​വ​ച്ച​ത്.

‘ത​ല​യ്ക്കു മീ​തേ ശൂ​ന്യാ​കാ​ശം താ​ഴെ മ​രു​ഭൂ​മി’ എ​ന്ന പാ​ട്ടാ​ണ് ബാ​ബു​രാ​ജ് വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.



ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ​ടു​കൂ​ടി ന​ട​ൻ ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും പ്രാ​ർ​ഥ​ന​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള ത​ല​ക്കെ​ട്ടോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്.

ന​ല്ല നി​ലാ​വു​ള്ള രാ​ത്രി എ​ന്ന സി​നി​മ​യാ​ണ് ബാ​ബു​രാ​ജി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന​ത്. മ​ര്‍​ഫി ദേ​വ​സി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ചെ​മ്പ​ന്‍ വി​നോ​ദ്, ബി​നു പ​പ്പു, ഗ​ണ​പ​തി, ജി​നു ജോ​സ​ഫ്, റോ​ണി ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.