പ്ര​ണ​യി​ച്ച് ത​മ​ന്ന​യും വി​ജ​യ് വ​ർ​മ​യും; ല​സ്റ്റ് സ്റ്റോ​റീ​സ് 2 ട്രെ​യി​ല​ർ

03:08 PM Jun 21, 2023 | Deepika.com

ബോ​ളി​വു​ഡ് ചി​ത്രം ല​സ്റ്റ് സ്‌​റ്റോ​റീ​സ് ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ റി​ലീ​സ് ചെ​യ്തു. ക​ജോ​ള്‍, അ​മൃ​ത സു​ഭാ​ഷ്, അം​ഗ​ദ് ബേ​ദി, കു​മു​ദ് മി​ശ്ര, മൃ​ണാ​ള്‍ താ​ക്കൂ​ര്‍, നീ​ന ഗു​പ്ത, ത​മ​ന്ന ഭാ​ട്ടി​യ, തി​ലോ​ത്ത​മ ഷോം, ​വി​ജ​യ് വ​ര്‍​മ തു​ട​ങ്ങി​യ​വ​രാ​ണ് ല​സ്റ്റ് സ്‌​റ്റോ​റീ​സ് ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്.

ഒ​ന്നാം ഭാ​ഗ​ത്തി​ലേ​തു​പോ​ലെ ത​ന്നെ സ്ത്രീ​ക​ളു​ടെ വ്യ​ത്യ​സ്ത ലൈം​ഗി​ക താ​ല്‍​പ​ര്യ​ങ്ങ​ളെ​യും ചോ​യ്‌​സു​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ര​ണ്ടാം ഭാ​ഗ​വും ഒ​രു​ങ്ങു​ന്ന​ത്.



ആ​ർ​എ​സ്‌​വി​പി, ഫ്‌​ളൈ​യിം​ഗ് യൂ​ണി​കോ​ണ്‍ എ​ന്നീ ക​മ്പ​നി​ക​ളു​ടെ ബാ​ന​റി​ലാ​ണ് ഈ ​ആ​ന്തോ​ള​ജി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

അ​മി​ത് ര​വീ​ന്ദ​ര്‍​നാ​ഥ് ശ​ര്‍​മ, ആ​ര്‍. ബാ​ല്‍​ക്കി, കൊ​ങ്ക​ണ സെ​ന്‍ ശ​ര്‍​മ, സു​ജോ​യ് ഘോ​ഷ് എ​ന്നി​വ​രാ​ണ് ല​സ്റ്റ് സ്‌​റ്റോ​റീ​സ് ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി നാ​ല് ക​ഥ​ക​ള്‍ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നെ​റ്റ്ഫ്‌​ളി​ക്‌​സി​ലാ​വും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

ക​ര​ണ്‍ ജോ​ഹ​ര്‍, സോ​യ അ​ക്ത​ര്‍, അ​നു​രാ​ഗ് ക​ശ്യ​പ്, ദി​ബാ​ക​ര്‍ ബാ​ന​ര്‍​ജി എ​ന്നി​വ​രാ​ണ് 2018ലെ ​ആ​ന്തോ​ള​ജി സീ​രീ​സ് സം​വി​ധാ​നം ചെ​യ്ത​ത്.

രാ​ധി​ക ആ​പ്തേ, കി​യാ​ര അ​ദ്വാ​നി, ഭൂ​മി പ​ട്നേ​ക​ര്‍, മ​നീ​ഷ കൊ​യ്‌​രാ​ള, വി​ക്കി കൗ​ശ​ല്‍, നീ​ല്‍ ഭൂ​പാ​ലാം, നേ​ഹ ദു​പി​യ, സ​ഞ്ജ​യ് ക​പൂ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു സീ​രീ​സി​ലെ അ​ഭി​നേ​താ​ക്ക​ള്‍.