ബു​ഡാ​പെ​സ്റ്റി​ൽ ചു​ള്ള​നാ​യി മ​മ്മൂ​ട്ടി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

01:08 PM Jun 21, 2023 | Deepika.com

ലു​ക്കി​ലും ഫാ​ഷ​ൻ സ്റ്റേ​റ്റ്മെ​ന്‍റി​ലും എ​ന്നും ഒ​രു​പി​ടി മു​ന്നി​ലാ​ണ് മ​മ്മൂ​ട്ടി. താ​ര​ത്തി​ന്‍റെ ഫാ​ഷ​ൻ ട്രെ​ൻ​ഡു​ക​ൾ എ​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​മു​ണ്ട്.

ഇ​പ്പോ​ൾ ബു​ഡാ​പെ​സ്റ്റി​ൽ നി​ന്നു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഫാ​ൻ​സ് പേ​ജു​ക​ളും ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബു​ഡാ​പെ​സ്റ്റി​ലെ പ്ര​ശ​സ്ത​മാ​യ ലി​ബ​ര്‍​ട്ടി ബ്രി​ഡ്ജി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് മെ​ഗാ സ്റ്റാ​ര്‍ പ​ങ്കു​വ​ച്ച​ത്.



ബ്രൗ​ണ്‍ നി​റ​ത്തി​ലു​ള്ള പാ​ന്‍റും ടീ ​ഷ​ര്‍​ട്ടും മ​ഡ് ബ്രൗ​ണ്‍ നി​റ​ത്തി​ലു​ള്ള ഓ​വ​ര്‍ ഷ​ര്‍​ട്ടു​മാ​ണ് സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ലു​ക്ക് പൂ​ർ​ണ​മാ​കാ​ൻ കൂ​ളിം​ഗ് ഗ്ലാ​സും ധ​രി​ച്ചു​ട്ടു​ണ്ട്.



തെ​ലു​ങ്ക് ചി​ത്ര​മാ​യ ഏ​ജ​ന്‍റി​ന്‍റെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണി​ത്. ഷാ​നി ഷ​കി​യാ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ.

നാ​ഗാ​ര്‍​ജു​ന​യു​ടെ മ​ക​നും യു​വ​താ​ര​വു​മാ​യ അ​ഖി​ൽ അ​ക്കി​നേ​നി ആ​ണ് ഏ​ജ​ന്‍റ് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തി​യ​ത്. റോ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.