മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായി.
ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. ആണ് ഈ ചിത്രം നിർമിക്കുന്നത്.
പ്രണയവും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ഒരു വിന്റേജ് ഹൊറർ ചിത്രമാണിതെന്ന് സംവിധായകൻ വിഷ്ണു ഭരതൻ പറഞ്ഞു.
ചന്തു നാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശ അരവിന്ദ്, സിനി എബ്രഹാം, രജനി നിലാ, ആവണി ജെസ്, ഇഫാൽഎന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ- വിഷ്ണുഭരതൻ, ബിഗിൽ ബാലകൃഷ്ണൻ. സംഗീതം -സാം സി.എസ്. ഗാനങ്ങൾ - വിനായക് ശശികുമാർ. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് - നിധീഷ് കെ.ടി.ആർ.
പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ. മേക്കപ്പ് റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ഡിനോ ഡേവിസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാഹുൽ ആർ. ശർമ.
എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- ഷിനോജ് ഓടാണ്ടിയിൽ. പരസ്യകല- യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ മാനേജർ - മെഹമൂദ് കാലിക്കറ്റ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- അഷ്റഫ് പഞ്ചാര. പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി. ഫോട്ടോ- റിച്ചാർഡ് ആന്റണി.
മിഥുൻ മാനുവലിന്റെ തിരക്കഥ; ഫീനിക്സ് പൂർത്തിയായി
11:46 AM Jun 21, 2023 | Deepika.com