11 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ ക​ൺ​മ​ണി​യെ വ​ര​വേ​റ്റ് രാം​ച​ര​ണും ഉ​പാ​സ​ന​യും

03:37 PM Jun 20, 2023 | Deepika.com

ന​ട​ൻ രാം ​ച​ര​ണും ഭാ​ര്യ ഉ​പാ​സ​ന കാ​മി​നേ​നി കോ​നി​ഡെ​ല​യ്ക്കും പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ അ​പ്പോ​ളോ​യി​ല്‍ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

പ​തി​നൊ​ന്നാം വി​വാ​ഹ വാ​ര്‍​ഷി​ക​ത്തി​ലാ​ണ് ഇ​രു​വ​രും അ​ച്ഛ​നും അ​മ്മ​യും ആ​കു​ന്ന​ത്. അ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ചി​ര​ഞ്ജീ​വി കു​ടും​ബ​മെ​ന്ന് തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.



സം​രം​ഭ​ക​യും അ​പ്പോ​ളോ ആ​ശു​പ​ത്രി ശൃം​ഘ​ല​യു​ടെ ചെ​യ​ര്‍​മാ​ന്‍ പ്ര​താ​പ് റെ​ഡ്ഡി​യു​ടെ ചെ​റു​മ​ക​ളു​മാ​ണ് ഉ​പാ​സ​ന കാ​മി​നേ​നി. 2012 ജൂ​ണ്‍ 14നാ​യി​രു​ന്നു ഇ​രു​വ​രേ​യും വി​വാ​ഹം. അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​ടെ നി​ല​വി​ലെ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ൺ കൂ​ടി​യാ​ണ് ഉ​പാ​സ​ന.



ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഗെ​യിം ചെ​യ്ഞ്ച​ർ’ ആ​ണ് രാം ​ച​ര​ണി​ന്‍റെ പു​തി​യ ചി​ത്രം. കി​യാ​ര അ​ദ്വാ​നി നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ ജ​യ​റാ​മും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.