ന്യൂഡൽഹി: ജസോള ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ ജാഗരണ പ്രാർത്ഥന നാലാം
വാർഷികത്തിനോടനുബന്ധിച്ചു നടന്ന ഉദ്ഘാടനത്തിൽ വികാരി ഫാ. മാർട്ടിൻ പാലമറ്റം, ഫാ.സിറിയക്ക് കൊച്ചാലുങ്കൽ, ഷാജി എൻ.സി, സണ്ണി ജോസഫ്, ജോയി ആന്റണി, രഞ്ജിത്, സി. പ്രസുന്ന, സി.റോസ് മേരി, സി.മേരി എന്നിവർ ദീപം തെളിയിച്ചു. തുടർന്നു ദൈവവചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും കുന്പാസാരവും നടന്നു നേർച്ച കഞ്ഞി വിതരണവും നടത്തി.
റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്
ജസോള ഫാത്തിമ മാതാ ഫൊറോനാ പള്ളിയിൽ ജാഗരണ പ്രാർത്ഥന നടത്തി
08:48 PM Nov 13, 2017 | Deepika.com