കാർത്തികേയ 2-ന്റെ മികച്ച വിജയത്തിന് ശേഷം നിഖിൽ സിദ്ധാർഥയുടെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രമായ 'സ്പൈ റിലീസിനൊരുങ്ങുന്നു. ജൂൺ 29-ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രശസ്ത എഡിറ്റർ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഇഡി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ കെ. രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. "നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്.
ഈ കഥയാണ് സ്പൈ സംസാരിക്കുന്നത്. സാധാരണയായ സ്പൈ ത്രില്ലർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആര്യൻ രാജേഷ്, ഗോമതം, മാർക്കണ്ഡ് ദേശ്പാണ്ഡെ, ജിഷു സെൻ ഗുപ്ത, നിതിൻ മെഹ്ത, രവി വർമ്മ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രം.
തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഛായാഗ്രഹണം - വംസി പച്ചിപുലുസു, എഴുത്ത് - അനിരുദ്ധ് കൃഷ്ണമൂർത്തി, പിആർഒ - ശബരി.
നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം; "സ്പൈ' ജൂൺ 29-ന് റിലീസ്
11:19 AM Jun 19, 2023 | Deepika.com