ഹൃ​ദ്യം ഈ ​നി​മി​ഷം; അം​ഗ​വൈ​ക​ല്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്ത് പി​ടി​ച്ച് വി​ജ​യ്; വീ​ഡി​യോ

10:19 AM Jun 19, 2023 | Deepika.com

വൈ​ക​ല്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ ചേ​ർ​ത്തു​പി‌​ടി​ച്ച് അ​വ​ർ​ക്കൊ​പ്പം ഇ​രി​ക്കു​ന്ന ന​ട​ൻ വി​ജ​യി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ൽ. പ​ത്ത്, പ്ല​സ് ടു ​ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കാ​നാ​യി നടത്തിയ "വി​ജ​യ് മ​ക്ക​ള്‍ ഇ​യ​ക്കം' എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് വി​ജ​യ് കു​ഞ്ഞു​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്നി​രു​ന്ന​ത്.

വൈ​ക​ല്യ​മു​ള്ള കു​രു​ന്നു​ക​ൾ​ക്കൊ​പ്പം വി​ജ​യ് ഇ​ട​പ​ഴ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​രു​കൈ​ക​ളും ഇ​ല്ലാ​ത്ത ഒ​രു കു​ട്ടി ആ​രാ​ധ​ക​ൻ ന​ൽ​കി​യ സ​മ്മാ​നം നെ​ഞ്ചോ​ട് ചേ​ർ​ത്തി​രി​ക്കു​ന്ന വി​ജ​യി​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.



ജ​ന്മ​ന ന​ട​ക്കാ​ൻ സാ​ധി​ക്കാ​തെ കി​ട​പ്പി​ലാ​യ കു​ഞ്ഞി​ന്‍റെ അ​ടു​ത്തി​രു​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ജ​യ് കൈ​മാ​റു​ന്നു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ലെ 234 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ച്ച്‌​എ​സ്‌​സി, എ​സ്എ​സ്എ​ൽ​സി ഗ്രേ​ഡു​ക​ളി​ലെ മി​ക​ച്ച മൂ​ന്ന് റാ​ങ്കു​കാ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യ് പ​ങ്കെ​ടു​ത്ത​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ത്തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ജ​യ് വി​ത​ര​ണം ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ താ​ൻ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് പ്ര​മോ​ട്ട് ചെ​യ്യ​രു​ത് എ​ന്ന് അ​ദ്ദേ​ഹം ആ​രാ​ധ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

അ​തി​നി​ടെ, വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. 2026 ലെ ​ത​മി​ഴ്‌​നാ​ട് തി​ര​ഞ്ഞെ​ടു​പ്പാ​ണ് താ​രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ത​രം ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.