സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ നി​വി​ൻ പോ​ളി; വൈ​റ​ലാ​യി ലൊ​ക്കേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ‌

10:43 AM Jun 18, 2023 | Deepika.com

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ ലൊ​ക്കേ​ഷ​ൻ സ്റ്റി​ല്ലാ​ണ് താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹാ​ർ​ലി-​ഡേ​വി​ഡ്‌​സ​ൺ ഫാ​റ്റ് ബോ​ബി​ലും ഡ്യൂ​ൺ ബ​ഗി​യി​ലും കി​ടി​ല​ൻ ലു​ക്കി​ൽ നി​വി​ൻ പോ​ളി ഇ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഫാ​ൻ പേ​ജു​ക​ളി​ൽ വൈ​റ​ലാ​ണ്.

വ​ലി​യ കാ​ൻ​വാ​സി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ബോ​ൾ​ട്ട് ക്യാ​മ​റ​ക​ളും ജി​മ്മി ജി​ബും ഡ്രോ​ണു​ക​ളും അ​ട​ക്ക​മു​ള്ള സ​ന്നാ​ഹ​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ കാ​ണാം.



നി​വി​ൻ പോ​ളി​യു​ടെ ക​രി​യ​റി​ലെ 42-ാം ചി​ത്ര​മാ​ണി​ത്. ജ​നു​വ​രി 20-നാ​ണ് യു​എ​ഇ​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്. നാ​ല് മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് ഷെ​ഡ്യൂ​ളാ​യി​ട്ടാ​യി​രു​ന്നു ഷൂ​ട്ട് ന​ട​ന്ന​ത്. നി​വി​ൻ പോ​ളി​യു​ടെ പു​ത്ത​ൻ മേ​ക്കോ​വ​ർ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ടു​ത്തി​ടെ വൈ​റ​ലാ​യി​രു​ന്നു.

വ​ൻ ബ​ജ​റ്റി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ടൈ​റ്റി​ൽ അ​നൗ​ൺ​സ്മെ​ൻ​റ് ഉ​ട​ൻ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ആ​ർ​ഷ ബൈ​ജു, മ​മി​ത ബൈ​ജു എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യെ​ത്തു​ന്ന​ത്.

ജാ​ഫ​ർ ഇ​ടു​ക്കി, വി​ന​യ് ഫോ​ർ​ട്ട്, വി​ജി​ലേ​ഷ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

മാ​ജി​ക് ഫ്രെ​യിം​സും പോ​ളി ജൂ​നി​യ​ർ പി​ക്ചേ​ഴ്‍​സും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. വി​ഷ്‍​ണു ത​ണ്ടാ​ശ്ശേ​രി​യാ​ണ് ഛായാ​ഗ്രാ​ഹ​ണം.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ -സ​ന്തോ​ഷ് രാ​മ​ൻ, കോ​സ്റ്റ്യൂം -മെ​ൽ​വി ജെ., ​മ്യൂ​സി​ക് -മി​ഥു​ൻ മു​കു​ന്ദ​ൻ, എ​ഡി​റ്റിം​ഗ് -നി​ഷാ​ദ് യൂ​സ​ഫ്, മേ​ക്ക​പ്പ് -ലി​ബി​ൻ മോ​ഹ​ന​ൻ. മാ​ർ​ക്ക​റ്റിം​ഗ് : സ്നേ​ക്ക്പ്ലാ​ന്‍റ്.

യു​എ​ഇ​യി​ലും കേ​ര​ള​ത്തി​ലു​മാ​ണ് സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ. മി​ഖാ​യേ​ലി​നു​ശേ​ഷം നി​വി​ൻ പോ​ളി​യും ഹ​നീ​ഫ് അ​ദേ​നി​യും ഒ​ന്നി​ക്കു​മ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ്.