ധ​നു​ഷി​ന്‍റെ ‘അ​സു​ര​ൻ’ ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്ത് വി​ജ​യ്; വീ​ഡി​യോ

09:56 AM Jun 18, 2023 | Deepika.com

ന​ട​ൻ ധ​നു​ഷി​ന്‍റെ ‘അ​സു​ര​ൻ’ സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് വേ​ദി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞ് കൈ​യ​ടി നേ​ടി ദ​ള​പ​തി വി​ജ​യ്. എ​സ്‌​എ​സ്‌​എ​ൽ​സി, എ​ച്ച്‌​എ​സ്‌​സി എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യ് ‘അ​സു​ര​ൻ’ സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ക​ട​മെ​ടു​ത്ത​ത്.

ന​മ്മു​ടെ ക​യ്യി​ൽ നി​ന്ന് പ​ണ​മോ മ​റ്റു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളോ ആ​ർ​ക്കും ക​വ​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കും എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സം മാ​ത്രം ആ​ർ​ക്കും മോ​ഷ്ടി​ക്കാ​ൻ സാ​ധ്യ​മ​ല്ല എ​ന്ന​ർ​ഥം വ​രു​ന്ന ഡ​യ​ലോ​ഗ് ആ​ണ് വേ​ദി​യി​ൽ വി​ജ​യ് പ​റ​ഞ്ഞ​ത്.

‘‘കാ​ടി​രു​ന്താ എ​ടു​ത്തി​ക്കു​വാ​നി​ങ്ക, രൂ​പ ഇ​രു​ന്താ പു​ടി​ക്കു​വാ​നു​ങ്കെ, ആ​ണാ പ​ഠി​പ്പ് മ​ട്ടും ഉ​ങ്ക​ക്കി​ട്ടൈ നി​ന്ന് എ​ടു​ത്തി​ക്കു​വേ മു​ടി​യാ​ത്’’ എ​ന്ന അ​സു​ര​ൻ സി​നി​മ​യി​ൽ ധ​നു​ഷ് പ​റ​യു​ന്ന ഡ​യ​ലോ​ഗ് ആ​ണ് വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ജ​യ് എ​ടു​ത്തു പ​റ​ഞ്ഞ​ത്.



ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​വും ഈ ​ഡ​യ​ലോ​ഗ് ത​ന്നെ​യാ​ണെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ലെ 234 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ച്ച്‌​എ​സ്‌​സി, എ​സ്എ​സ്എ​ൽ​സി ഗ്രേ​ഡു​ക​ളി​ലെ മി​ക​ച്ച 3 റാ​ങ്കു​കാ​രെ ക​ണ്ടെ​ത്തി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് വി​ജ​യ് പ​ങ്കെ​ടു​ത്ത​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ത്തു​ക​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ജ​യ് വി​ത​ര​ണം ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ താ​ൻ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് പ്ര​മോ​ട്ട് ചെ​യ്യ​രു​ത് എ​ന്ന് അ​ദ്ദേ​ഹം ആ​രാ​ധ​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

അ​തി​നി​ടെ, വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്. 2026 ലെ ​ത​മി​ഴ്‌​നാ​ട് തി​ര​ഞ്ഞെ​ടു​പ്പാ​ണ് താ​രം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ത​രം ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് ചി​ല​രു​ടെ അ​ഭി​പ്രാ​യം.