ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിനായി വന്പൻ മേക്കോവർ നടത്തി നടൻ ജോജു ജോർജ്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും.
പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു.
ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്, സംഗീത സംവിധാനം ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്ട്രോളര് ദീപക് പരമേശ്വരന്,
കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആർഒ ശബരി, മാർക്കറ്റിംഗ് പ്ലാനിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
"ആന്റണി'യ്ക്കായി ശരീരഭാരം കുറച്ച് വൻ മേക്ക് ഓവറുമായി ജോജു ജോർജ്
11:34 AM Jun 17, 2023 | Deepika.com