വ​ടി​വേ​ലു​വി​നും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും വി​ല്ല​നാ​യി ഫ​ഹ​ദ്? മാ​മ​ന്ന​ൻ ട്രെ​യി​ല​ർ

10:33 AM Jun 17, 2023 | Deepika.com

ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, വ​ടി​വേ​ലു, കീ​ർ​ത്തി സു​രേ​ഷ് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന മാ​മ​ന്ന​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

പ​രി​യേ​റും പെ​രു​മാ​ള്‍, ക​ര്‍​ണ​ന്‍ എ​ന്നീ ബ്ലോ​ക്ക് ബ​സ്റ്റ​ര്‍ ചി​ത്ര​ങ്ങ​ള്‍​ക്ക് ശേ​ഷം മാ​രി സെ​ല്‍​വ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മാ​മ​ന്ന​ൻ.



ഡി​സം​ബ​റി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ യു​വ​ജ​ന​ക്ഷേ​മ-​കാ​യി​ക വി​ക​സ​ന മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത ശേ​ഷം ന​ട​നും-​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഉ​ദ​യ​നി​ധി ത​ന്‍റെ അ​വ​സാ​ന സി​നി​മ​യാ​യി പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​ണ് മാ​മ​ന്ന​ൻ.

രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്നും മാ​റി നി​ൽ​ക്കു​ന്ന​ത്.

എ.​ആ​ർ. റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന്റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ശ​സ്‌​ത പ്രൊ​ഡ​ക്‌​ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബൂ​ഷ​ൻ ക​മ്പ​നി ആ​യ റെ​ഡ് ജ​യ​ന്‍റ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ഛായാ​ഗ്ര​ഹ​ണം തേ​നി ഈ​ശ്വ​ർ ആ​ണ്. കേ​ര​ള​ത്തി​ൽ ഷി​ബു ത​മീ​ൻ​സി​ന്‍റെ എ​ച്ച്‌​ആ​ർ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്‌. പി​ആ​ർ​ഓ പ്ര​തീ​ഷ് ശേ​ഖ​ർ. ജൂ​ൺ 29ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.