ഒ​ന്ന് ക​ണ്ട് ക​ള​യാം; ആ​ദി​പു​രു​ഷ് കാ​ണാ​ൻ തി​യ​റ്റ​റി​ലെ​ത്തി​യ "കു​രു​ങ്ങ്'; വീ​ഡി​യോ

12:42 PM Jun 16, 2023 | Deepika.com

ആ​ദി​പു​രു​ഷ് കാ​ണാ​ൻ ഹ​നു​മാ​ൻ എ​ത്തു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ൽ ഒ​രു സീ​റ്റ് ഹ​നു​മാ​നാ​യി ഒ​ഴി​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സി​നി​മ കാ​ണാ​നാ​യി ആ​ദ്യ ദി​നം ത​ന്നെ എ​ത്തി​യ കു​ര​ങ്ങി​ന്‍റെ വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ ആ​രാ​ധ​ക​ർ ത​ന്നെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.



ഹ​നു​മാ​നു​വേ​ണ്ടി സീ​റ്റു​ക​ൾ ഒ​ഴി​ച്ചി​ടു​ന്ന ചി​ത്ര​ങ്ങ​ളും വീഡി​യോ​കളും ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ഹ​നു​മാ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത കാ​വി മു​ണ്ട് സീ​റ്റി​ൽ വി​രി​ച്ചി​ടു​ന്ന ഫോ​ട്ടോ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

രാ​മാ​യ​ണ​ത്തി​ലെ രാ​മാ-​രാ​വ​ണ​ൻ യു​ദ്ധം പ്ര​മേ​യ​മാ​യ ചി​ത്രം കാ​ണാ​ൻ ഹ​നു​മാ​ൻ ഉ​റ​പ്പാ​യും എ​ത്തും എ​ന്ന വി​ശ്വാ​സ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സീ​റ്റ് ഒ​ഴി​ച്ചി​ടാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ പ്രേ​രി​പ്പി​ച്ച​ത്.