പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ആദിപുരുഷ് ഇന്നുമുതൽ പ്രദർശനത്തിനെത്തും. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ പുറത്തുവന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ യഥാർഥത്തിൽ ഹനുമാനായി ഒരു സീറ്റ് തയ്യാറാക്കിയിരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. തിയറ്ററിലെ ഇരിപ്പിടങ്ങളിലൊന്നിൽ ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് വിരിച്ചിരിക്കുന്നത് കാണാം.
ഇത്തരത്തിൽ എല്ലാ തിയറ്ററുകളിലും ഹനുമന്റെ ഫോട്ടോയോ വിഗ്രഹമോ റിസർവ് ചെയ്ത സീറ്റിൽ സ്ഥാപിക്കും എന്നാണ് ബോളിവുഡ് മാധ്യമം ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നത്. സിനിമ കാണാൻ എത്തുന്നവർക്ക് പൂക്കൾ അർപ്പിക്കാനുള്ള അവസരവും ഉണ്ടാകുമെന്നാണ് വിവരം.
ഓം റൗട്ട് ആണ് സംവിധാനം. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനും എത്തുന്നു.
ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ആദിപുരുഷ് കാണാൻ ഹനുമാൻ എത്തും; തിയറ്ററിൽ ഹനുമാനായി സീറ്റ്
09:20 AM Jun 16, 2023 | Deepika.com