ക​മ​ലി​ന്‍റെ പു​തി​യ ചി​ത്രം "വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ്'; ഷൈ​ൻ ടോം ​നാ​യ​ക​ൻ

02:59 PM Jun 15, 2023 | Deepika.com

ക​മ​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ ആ​രം​ഭി​ച്ചു. മ​ണ​ക്കാ​ട് പെ​രി​യാ​മ്പ്ര സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ചി​ന്‍റെ പാ​രി​ഷ് ഹാ​ളി​ൽ വെ​ച്ച് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.

അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ, ബ​ന്ധു​മി​ത്രാ​ദി​ക​ൾ, അ​ഭി​നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സി​ബി മ​ല​യി​ലും ക​മ​ലും ചേ​ർ​ന്ന് ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ "വി​വേ​കാ​ന​ന്ദ​ൻ വൈ​റ​ലാ​ണ്' എ​ന്ന ടൈ​റ്റി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ആ​ഷി​ക് അ​ബു​വും ഷൈ​ൻ ടോം ​ചാ​ക്കോ​യും ചേ​ർ​ന്ന് സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

നെ​ടി​യ​ത്ത് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​സീ​ബ് നെ​ടി​യ​ത്ത്, ഷെ​ല്ലി രാ​ജ് എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വി​വേ​കാ​ന​ന്ദ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന അ​ഞ്ചു സ്ത്രീ​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ഷൈ​ൻ ടോം ​ചാ​ക്കോ​യാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ വി​വേ​കാ​ന​ന്ദ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഗ്രേ​സ് ആ​ന്‍റ​ണി, സാ​സ്വി​ക, മെ​റീ​ന മൈ​ക്കി​ൾ, മാ​ലാ പാ​ർ​വ്വ​തി, സ്മി​നു സി​ജോ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സം​ഗീ​തം - ബി​ജി​പാ​ൽ. ഗാ​ന​ങ്ങ​ൾ- ഹ​രി നാ​രാ​യ​ണ​ൻ. ഛായാ​ഗ്ര​ഹ​ണം- പ്ര​കാ​ശ് വേ​ലാ​യു​ധ​ൻ. എ​ഡി​റ്റിം​ഗ്- ര​ഞ്ജ​ൻ എ​ബ്ര​ഹാം, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഗോ​കു​ൽ​ദാ​സ്. ക​ലാ​സം​വി​ധാ​നം-ഇ​ന്ദു​ലാ​ൽ ക​വീ​ദ്. മേ​ക്ക​പ്പ്- പാ​ണ്ഡ്യ​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ- മീ​ര സ​നീ​ഷ്.

ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ബ​ഷീ​ർ കാ​ഞ്ഞ​ങ്ങാ​ട്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് - നി​കേ​ഷ് നാ​രാ​യ​ണ​ൻ, ശ​ര​ത്ത് പ​ത്മാ​ന​ന്ദ​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്- എ​സാ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലു​ർ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - സ​ലീ​ഷ് പെ​രി​ങ്ങോ​ട്ടു​ക​ര.