ടോ​മി​യും അ​മ​ലു അ‌​യ്യ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം; നാ​യ​ക​ൾ​ക്ക് ശ​ബ്ദം ന​ൽ​കി ന​ട​ൻ​മാ​ർ; വാ​ലാ​ട്ടി ട്രെ​യി​ല​ർ

10:32 AM Jun 15, 2023 | Deepika.com

ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ന​വാ​ഗ​ത​നാ​യ ദേ​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ‘വാ​ലാ​ട്ടി’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. പ​തി​നൊ​ന്നു നാ​യ​ക​ളെ​യും ഒ​രു പൂ​വ​ൻ​കോ​ഴി​യേ​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി‌​യി​രി​ക്കു​ന്ന​ത്.

നാ​യ​ക​ളും പൂ​വ​ൻ കോ​ഴി​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​വും ഇ​ണ​ക്ക​ങ്ങ​ളും പി​ണ​ക്ക​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. മ​നു​ഷ്യ​രു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ളാ​ണ് മൃ​ഗ​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​ണ് നാ​യ്ക്ക​ൾ​ക്ക് ശ​ബ്ദം ന​ൽ​കു​ന്ന​ത്. അ​ജു വ​ർ​ഗീ​സ്, ഇ​ന്ദ്ര​ൻ​സ്, സ​ണ്ണി വെ​യ്ൻ, സൈ​ജു കു​റു​പ്പ്, സൗ​ബി​ൻ ഷാ​ഹി​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ നാ​യ്ക്ക​ള്‍​ക്ക് ശ​ബ്ദം കൊ​ടു​ക്കു​ന്ന​വ​രി​ൽ പ്ര​മു​ഖ​ർ.

ര​ണ്ടു വ​ർ​ഷം നീ​ണ്ടു നി​ന്ന പ​രി​ശീ​ല​ന​മാ​ണ് നാ​യ​ക​ൾ​ക്കും കോ​ഴി​ക്കും വേ​ണ്ടി വ​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ദേ​വ​ൻ പ​റ​യു​ന്നു. 75 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണ​വും ഒ​രു വ​ർ​ഷ​ത്തോ​ള​മെ​ടു​ത്ത പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​നും വേ​ണ്ടി വ​ന്നു.

അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ക​ന്ന​ഡ, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ക.

ജൂ​ലൈ 14ന് ​ചി​ത്രം ലോ​ക​മെ​മ്പാ​ടും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഛായാ​ഗ്ര​ഹ​ണം വി​ഷ്ണു പ​ണി​ക്ക​ർ, എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ, ക​ലാ​സം​വി​ധാ​നം അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ –വി​ന​യ് ബാ​ബു, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ഷി​ബു ജി. ​സു​ശീ​ല​ൻ, പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.