ഇ​തൊ​ക്കെ കാ​ണു​ന്പോ​ൾ എ​ന്നെ​യൊ​ക്കെ എ​ടു​ത്ത് കി​ണ​റ്റി​ലി​ടാ​ൻ തോ​ന്നു​ന്നു; മ​ഞ്ജു​വി​ന്‍റെ ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യി ന​വ്യ

09:47 AM Jun 15, 2023 | Deepika.com

മ​ഞ്ജു വാ​ര്യ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ത്തി​ന് നടി ന​വ്യ നാ​യ​ർ ​കു​റി​ച്ച ക​മ​ന്‍റാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ബി​എം​ഡ​ബ്ല്യു​വി​ന്‍റെ 1250 ജി​എ​സ് എ​ന്ന ആ​ഡം​ബ​ര ബൈ​ക്ക് സ്വ​ന്ത​മാ​ക്കി​യ മ​ഞ്ജു അ​തി​നൊ​പ്പ​മു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. നി​ര​വ​ധി പേ​രാ​ണ് ചി​ത്ര​ത്തി​ന് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.



ബ്ലാ​ക്ക് ജാ​ക്ക​റ്റ​ണി​ഞ്ഞ് സ്റ്റൈ​ലി​ഷ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് മ​ഞ്ജു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. “സ​മ്മ​തി​ച്ചു ചേ​ച്ചീ. ഇ​തൊ​ക്കെ കാ​ണു​മ്പോ​ൾ എ​ന്നെ​യൊ​ക്കെ എ​ടു​ത്തു കി​ണ​റ്റി​ൽ ഇ​ടാ​ൻ എ​നി​ക്കു ത​ന്നെ തോ​ന്നു​ന്നു,” എ​ന്നാ​ണ് ന​വ്യ കു​റി​ച്ച​ത്.



ജൂ​ഡ് ആ​ന്ത​ണി, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, ഗീ​തു മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി നി​ര​വ​ധി പേ​രാ​ണ് ഫോ​ട്ടോ​യ്ക്ക് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്.



'തു​നി​വ്‌' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ന​ട​ൻ അ​ജി​ത്തി​നൊ​പ്പം മ​ഞ്ജു ല​ഡാ​ക്കി​ലേ​ക്ക് ബൈ​ക്കി​ൽ റൈ​ഡ് പോ​യി​രു​ന്നു. അ​ന്ന് അ​ജി​ത്ത് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ അ​തെ സീ​രീ​സി​ൽ​പെ​ട്ട ബി​എം​ഡ​ബ്ല്യു ബൈ​ക്ക് ആ​ണ് മ​ഞ്ജു​വും സ്വ​ന്ത​മാ​ക്കി​യ​ത്.