ഇ​ന്ത്യ​ൻ സ്ക്രീ​ൻ ഇ​തു​വ​രെ കാ​ണാ​ത്ത ഒ​ന്നാ​യി​രി​ക്കും വാ​ലി​ബ​ൻ; മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു

03:23 PM Jun 14, 2023 | Deepika.com

മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ പാ​ക്ക​പ്പ് ദി​ന​ത്തി​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ച് മോ​ഹ​ൻ​ലാ​ൽ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും ഇ​ന്ത്യ​ൻ സ്ക്രീ​ൻ ഇ​തു​വ​രെ കാ​ണാ​ത്ത ഒ​ന്നാ​ണ് വ​രാ​നി​രി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു.

""ലി​ജോ എ​ന്താ​ണെ​ന്ന് ന​മ്മ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നേ ഉ​ള്ളൂ. ന​മ്മ​ള്‍ എ​ന്തി​നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റി​യു​ന്ന​ത്? അ​ദ്ദേ​ഹം ന​മ്മ​ളെ​യാ​ണ് അ​റി​യേ​ണ്ട​ത്. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ​ക​ളി​ല്‍ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​വി​ശ്വ​സ​നീ​യ​മാ​യ ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ അ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ല്‍ ഞ​ങ്ങ​ള്‍ വ​ലി​യ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി. എ​ന്നാ​ല്‍ നാം ​അ​തെ​ല്ലാം മ​റി​ക​ട​ന്നു. സി​നി​മ ഓ​ടു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ പി​ന്നെ​യാ​ണ്.

ഇ​ന്ത്യ​ന്‍ സ്‌​ക്രീ​ന്‍ ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​ന്നാ​ണ് നാം ​സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ സി​നി​മ​യാ​വും. എ​ന്നെ ഈ ​സി​നി​മ​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​തി​ന് ന​ന്ദി’’, മോ​ഹ​ന്‍​ലാ​ല്‍ പ​റ​ഞ്ഞു.



രാ​ജ​സ്ഥാ​ന്‍, ചെ​ന്നൈ, പോ​ണ്ടി​ച്ചേ​രി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​രി​ച്ച​ത്. 77 ദി​വ​സം നീ​ണ്ട ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ൽ.

അ​വി​ടെ വ​ച്ച് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ര​ണ്ടാം ഷെ​ഡ്യൂ​ള്‍ ചെ​ന്നൈ​യി​ലാ​യി​രു​ന്നു. ചെ​ന്നൈ​യി​ലെ ഗോ​കു​ലം സ്റ്റു​ഡി​യോ​സ് ആ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. അ​ഞ്ചു മാ​സ​ത്തോ​ളം പോ​സ്റ്റ്-​പ്രൊ​ഡ​ക്‌​ഷ​ന്‍ ജോ​ലി​ക​ളു​ണ്ടാ​കും.

ക്രി​സ്മ​സ് റി​ലീ​സ് ആ​യി ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഹ​രീ​ഷ് പേ​ര​ടി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബം​ഗാ​ളി ന​ടി ക​ഥാ ന​ന്ദി, മ​നോ​ജ് മോ​സ​സ്, ഡാ​നി​ഷ് സേ​ഠ്, സൊ​ണാ​ലി കു​ൽ​ക്ക​ർ​ണി, രാ​ജീ​വ് പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

മ​റ്റു താ​ര​ങ്ങ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ജോ​ണ്‍ മേ​രി ക്രി​യേ​റ്റീ​വ് ലി​മി​റ്റ​ഡി​നൊ​പ്പം മാ​ക്‌​സ് ലാ​ബ് സി​നി​മാ​സ്, ആ​മേ​ന്‍ മൂ​വി മൊ​ണാ​സ്ട്രി, സെ​ഞ്ച്വ​റി ഫി​ലിം​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം.

പി.​എ​സ്.​റ​ഫീ​ഖി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള. മ​ധു നീ​ല​ക​ണ്ഠ​നാ​ണ് ഛായാ​ഗ്ര​ഹ​ണം. ലി​ജോ​യു​ടെ ശി​ഷ്യ​നും സം​വി​ധാ​യ​ക​നു​മാ​യ ടി​നു പാ​പ്പ​ച്ച​നാ​ണ് ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ.