ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു
08:05 PM Nov 02, 2017 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ കത്തോലിക്ക കൗണ്‍സിലിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദിന സെമിനാർ നവംബർ 8നു കരോൾബാഗിലുള്ള ഫരീദാബാദ് ബിഷപ്പിന്റെ ഭവനത്തിൽ വച്ചു രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. ഫരീദാബാദ് രൂപതയുടെ ആർച്ച്ബിഷപ്പും കത്തോലിക്ക കൗണ്‍സിൽ നോർത്തണ്‍ റീജിയൻ(ലേബർ) ചെയർമാനുമായ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര സെമിനാർ നയിക്കുന്നു. ഉത്തേരന്ത്യൻ മേഖലയിലുള്ള വൈദികരും മതമേലധ്യക്ഷന്മാരും സാമുഹിക പ്രവർത്തകരും സെമിനാറിൽ പങ്കെടുക്കും.