ന്യൂഡൽഹി: ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും വചനോത്സവും നവംബർ 3,4,5(വെള്ളി, ശനി,ഞായർ) തീയതികളിൽ നടക്കപ്പെടും. വചന ശുശ്രൂഷകൾക്ക് ഫാ. ബിനു ജെ. വർഗീസ്(ദർമജ്യോതി വിദ്യാപീഠം സെമിനാരി, ഫരീദാബാദ്). നേതൃത്വം നൽകും. നവംബർ മൂന്നിന് വൈകൂന്നേരം 6.30ന് കൊടിയേറ്റത്തെ തുടർന്നു സന്ധ്യാനമ്സകാരം, ഗാനശുശ്രൂഷ, വചനശുശ്രൂഷ. ആശീർവാദ പ്രാർത്ഥനയും ഉണ്ടായിരിക്കും.
നവംബർ നാല് ശനിയാഴ്ചവൈകുന്നേരം 6.30ന് സന്ധ്യാപ്രാർത്ഥന, ഗാനശുശ്രൂഷ. വചനശുശ്രൂഷ, ഭക്തസംഘടനകളുടെ വാർഷികവും തുടർന്ന് ആശീർവാദ പ്രാർത്ഥനയും നടക്കും. അഞ്ച് ഞായറാഴ്ച വൈകുന്നേരം 5.30 മുതൽ സന്ധ്യാപ്രാർത്ഥന, മൂന്നിേ·ൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, വിദ്യാഭ്യാസ അവാർഡുദാനം, റാസ, ആശീർവാദം, നേർച്ച, സ്നേഹവിരുന്ന്, കൊടിയിറക്കൽ എന്നിവയോടു കൂടി പെരുന്നാളിന് സമാപനം കുറിക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഗ്രീഗോറിയൻ വചനോത്സവും
08:38 PM Nov 01, 2017 | Deepika.com