ന്യൂഡൽഹി: ഡൽഹി ഭദ്രാസന ഓർത്തഡോക്സ് ക്രൈസ്തവയുവജന പ്രസ്ഥാനം കഴിഞ്ഞ 16 വർഷമായി പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പു പ്രതിഷ്ഠിച്ചിട്ടുള്ള വടക്കിന്റെ പരുമലയായ ജനക്പുരു മാർ ഗ്രിഗോറിയോസ് ദേവാലയത്തിലേക്ക് നടത്തിവരുന്ന പദയാത്ര ഈ വർഷവും നവംബർ 5 ഞായറാഴ്ച നടത്തപ്പെടുന്നു.
പദയാത്രയ്ക്ക് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു. പങ്കെടുക്കുന്നവർ രാവിലെ 7.30ന് ധൗളകുവ തിമ്മയ്യാ പാർക്കിനുസമീപം അർജുൻ വിഹാറിൽ എത്തിച്ചേരേണ്ടതാണെന്ന് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ടി.ജെ. ജോണ്സണ് അറിയിച്ചു.
വടക്കിന്റെ പരുമലയിലേക്ക് പതിനാറാമത് പദയാത്ര
10:09 PM Oct 31, 2017 | Deepika.com