ക​ജോ​ളി​ന്‍റെ നാ​യ​ക​നാ​യി പൃ​ഥ്വി​രാ​ജ്; സം​വി​ധാ​നം ക​ര​ൺ ജോ​ഹ​ർ

10:12 AM Jun 12, 2023 | Deepika.com

ക​ര​ൺ ജോ​ഹ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്നു എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ക​ജോ​ളാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ൻ ഇ​ബ്രാ​ഹിം ഖാ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​ബ്രാ​ഹി​മി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​ണി​ത്.

ക​ശ്മീ​ർ തീ​വ്ര​വാ​ദ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കും. അ​ടു​ത്തി​ടെ അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ സെ​ൽ​ഫി​യു​ടെ സ​ഹ​നി​ർ​മാ​താ​വാ​യി​രു​ന്നു പൃ​ഥ്വി​രാ​ജ്. ക​ര​ൺ ജോ​ഹ​റാ​യി​രു​ന്നു മ​റ്റൊ​രു നി​ർ​മാ​താ​വ്.

അ​ക്ഷ​യ് കു​മാ​റും ജാ​ക്കി ഷ്റോ​ഫും അ​ഭി​ന​യി​ക്കു​ന്ന ബ​ഡേ മി​യാ​ൻ ഛോട്ടേ ​മി​യാ​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചു​വ​രു​ക​യാ​ണ് ഇ​പ്പോ​ൾ പൃ​ഥ്വി​രാ​ജ്.