എം.​ജി. ശ്രീ​കു​മാ​റും സു​ജാ​ത​യും വീ​ണ്ടും; ഔ​സേ​പ്പ​ച്ച​ന്‍റെ സം​ഗീ​തം; പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് ചി​ത്ര​ത്തി​ലെ ഗാ​നം

10:36 AM Jun 10, 2023 | Deepika.com

പ്ര​ണ​യ​ഗാ​ന​ത്തി​ന്‍റെ വ​ശ്യ​ത ഏ​റ്റ​വും മ​നോ​ഹ​ര​മാ​യി ആ​സ്വാ​ദ​ക​ഹൃ​ദ​യ​ത്തി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന ഗാ​യ​ക​രാ​ണ് എം.​ജി. ശ്രീ​കു​മാ​റും സു​ജാ​ത​യും. പ്ര​ണ​യ​ത്തി​ൽ അ​ലി​ഞ്ഞു​പോ​കു​ന്ന അ​വ​രു​ടെ സ്വ​ര​മാ​ധു​ര്യം സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്കെ​ന്നും അ​ത്ര​മേ​ൽ പ്രി​യ​മാ​ണ്.

ഇ​പ്പോ​ഴി​താ നാ​ളു​ക​ൾ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ച് പാ​ടി​യ ഒ​രു ഗാ​ന​മാ​ണ് ആ​സ്വാ​ദ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ലെ മു​ത്തു​ക്കു​ട മാ​നം പ​ന്ത​ലൊ​രു​ക്കീ​ലേ...​മോ​ഹ​പ്പെ​രു​ന്നാ​ളാ​യ് ആ​രും കാ​ണാ​തി​ന്നെ​ന്‍റെ നെ​ഞ്ചി​ല്‍...​എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.



ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഒ​സേ​പ്പ​ച്ച​നാ​ണ് ഈ​ണ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പാ​പ്പ​ച്ച​നും ഭാ​ര്യ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ത​ങ്ങ​ളു​ടെ പ്ര​ണ​യ​കാ​ല​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ന്ന​താ​ണ് ഗാ​ന​രം​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പി​നൊ​പ്പം 'സോ​ള​മ​ന്‍റെ തേ​നീ​ച്ച​ക​ൾ' ഫെ​യിം ദ​ർ​ശ​ന​യാ​ണ് പാ​ട്ടി​ലു​ള്ള​ത്.

മ​ല​യോ​ര ഗ്രാ​മ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു ലോ​റി ഡ്രൈ​വ​റാ​യാ​ണ് സി​നി​മ​യി​ൽ സൈ​ജു കു​റു​പ്പ് വേ​ഷ​മി​ടു​ന്ന​ത്.

ഇ​ണ​ക്ക​ങ്ങ​ളു​ടേ​യും പി​ണ​ക്ക​ങ്ങ​ളു​ടേ​യും പ​ക​യു​ടേ​യു​മൊ​ക്കെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ പാ​പ്പ​ച്ച​ന്‍റെ സ്വ​കാ​ര്യ​ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഘ​ർ​ഷ​ഭ​രി​ത​ങ്ങ​ളാ​യ ഏ​താ​നും മു​ഹൂ​ർ​ത്ത​ങ്ങ​ളും ദൃ​ശ്യ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ന്നു.

പൂ​ക്കാ​ലം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ്.

ന​വാ​ഗ​ത​നാ​യ സി​ന്‍റോ സ​ണ്ണി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ശ്രി​ന്ദ, അ​ജു വ​ർ​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്, ജോ​ണി ആ​ന്റ​ണി, ശി​വ​ജി ഗു​രു​വാ​യൂ​ർ, കോ​ട്ട​യം ന​സീ​ർ, ജോ​ളി ചി​റ​യ​ത്ത്, വീ​ണ നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.