ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ യൂദാശ്ലീഹായുടെ തിരുനാൾ

05:57 PM Oct 21, 2017 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യുദാശ്ലീഹായുടെ തിരുനാൾ ഒക്ടോബർ 22 ന് (ഞായർ) ആഘോഷിക്കുന്നു. രാവിലെ 10.30ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് ദേവാലയത്തിലാണ് തിരുക്കർമങ്ങൾ.

രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന എന്നിവയ്ക്ക് ഫാ. പയസ് മലേകണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും.

പ്രസുദേന്തിമാരാകാൻ താത്പര്യമുള്ളവർ കൈക്കാര·ാരുമായി ബന്ധപ്പെടുക.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്