ന്യൂഡൽഹി: ഞായറാഴ്ച മയൂർ വിഹാർ കാർത്തിയായനി ഓഡിറ്റോറിയത്തിൽ
മയൂർ വിഹാർ ഫേസ് 1 സെന്റ് മേരീസ് ഇടവകയും സണ്‍ഡേ സ്കൂളും സംയുകതമായി സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൽ കാൽക്കാജി, ലഡോ സരായ്, മയൂർ വിഹാർ ഫേസ് 3 ടീമുകൾ വിജയികളായി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 10000, 7000, 5000 രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകി.
പ്രോത്സാഹന സമ്മാനമായ 2000 രൂപയും ട്രോഫിയും ജെസോളാ, പാലം, മോട്ടിയ ഖാൻ ടീമുകൾ കരസ്ഥമാക്കി. 13 ഇടവകകൾ പങ്കെടുത്ത മത്സരത്തിൽ ഫാ. മനോജ് കൊല്ലംപറന്പിൽ ക്വിസ് മാസ്റ്റർ ആയിരുന്നു. ഫരീദാബാദ് രൂപത കാറ്റിക്കിസം സെക്രട്ടറി റെജി തോമസ് അധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ ദേശീയ നിയമ കമ്മീഷൻ സ്ഥിരം അംഗമായ പ്രൊഫ. വി. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. സമ്മേളനത്തിൽ ഫിയാത്ത് ജനറൽ കോർഡിനേറ്റർ ജോണിക്കുട്ടി നന്ദി പറഞ്ഞു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഫിയാത്ത് 2017 ബൈബിൾ ക്വിസിൽ കൽക്കാജി ഒന്നാം സ്ഥാനത്ത്
09:45 PM Oct 16, 2017 | Deepika.com