ന്യൂഡൽഹി: തുഗ്ലക്കാബാദ് എക്സ്റ്റൻഷൻ കൽക്കാജി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കലാ സാംസ്ക്കാരിക സംഘടനയായ 'ശ്രുതിലയാ കലാസമിതി'യുടെ നേതൃത്വത്തിൽ ചെണ്ടമേളം അരങ്ങേറ്റം നടത്തി.
ഗുരു ജയ്മോൻ ഇലയ്ക്കാടിന്റെ ശിഷ്യ·ാരാണ് ഒക്ടോബർ 15ന് വൈകുന്നേരം കാൽക്കാജി അളകനന്ദ ശ്രീബാലവേണുഗോപാല ക്ഷേത്ര സന്നിധിയിൽ ആബാലവൃദ്ധം ജനങ്ങളെ ആനന്ദ സാഗരത്തിൽ ആറാടിച്ചുകൊണ്ട് അരങ്ങേറ്റത്തിലൂടെ ചെണ്ടമേളത്തിന്റെ താളപ്പെരുമഴ ഒരുക്കിയത്.
തുടർന്ന് ശ്രുതിലയാ കലാസമിതി നടത്തിയ അന്നദാനത്തിൽ ഭക്തജനങ്ങളെ കൂടാതെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ.ഷാജി
ചെണ്ടമേളം : ജയ്മോൻ ഇലയ്ക്കാടിന്റെ ശിഷ്യന്മാർ അരങ്ങേറ്റം നടത്തി
07:50 PM Oct 16, 2017 | Deepika.com