നടി ശാലിനി അജിത്കുമാറിന്റെ സഹോദരനും നടനുമായ റിച്ചാർഡ് ഋക്ഷിയും നടി യഷിക ആനന്ദും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം റിച്ചാർഡ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
സൂര്യപ്രകാശ കിരണങ്ങൾക്ക് അഭിമുഖമായി നിന്നുകൊണ്ട് ഒരു പെൺകുട്ടിയെ ഉമ്മ വയ്ക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ ചിത്രത്തിൽ ആളുടെ മുഖം വ്യക്തമായിരുന്നില്ല. ഇതാരണെന്ന ചോദ്യവുമായി നിരവധിപേർ ഫോട്ടോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിരുന്നു.
ഏതാനും മണിക്കൂറുകൾക്ക് ശേഷം മറ്റൊരു ഫോട്ടോ പങ്കിട്ടുകൊണ്ട് റിച്ചാർഡ് മറുപടി നൽകി. ‘‘സൂര്യചുംബനത്തിനു ശേഷം’’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ റിച്ചാർഡിനോടൊപ്പം യഷികയായിരുന്നു ഉണ്ടായിരുന്നത്.
ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. 45 വയസുകാരനാണ് റിച്ചാർഡ്. നടി യഷികയ്ക്ക് പ്രായം 23 ആണ്. 22 വയസിന്റെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.
അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് റിച്ചാർഡ് സിനിമയിലേക്കെത്തുന്നത്. ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് കാതൽ വൈറസ് എന്ന ചിത്രത്തിലൂടെ നായകനായി.
ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്ന യഷിക ആനന്ദ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട തുടങ്ങിയ ചിത്രങ്ങളിലും അഭിനയച്ചിട്ടുണ്ട്.