ന്യൂഡൽഹി: സരിതവിഹാർ സെന്റ് തോമസ് ഇടവകയിലെ കൽക്കാജി കണ്വൻഷൻ ഹവേലി ഓഡിറ്റോറിയത്തിൽ സീറോ മലബാർ ആർച്ച് ബിഷപ്പ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. കൃതാർത്ഥമാകപ്പെടേണ്ട ജീവിതം എന്ന വിഷയത്തിൽ കാരുണ്യവനായ പിതാവാം ദൈവം നടത്തുന്ന വഴികൾ, തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒക്ടോബർ എട്ടുവരെ നടക്കുന്ന കണ്‍വൻഷനിൽ അഖില മലങ്കര യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റും പ്രശസ്ത വാഗ്മിയുമായ റവ. ഫാ. ഫിലിപ്പ് തരകൻ മുഖ്യപ്രഭാഷണം നടത്തും. ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, പി.സി. സ്കറിയ(ഇടവക സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിച്ചു. ഡൽഹി ഭദ്രാസന വൈദികമിഷനും സെന്റ് തോമസ് ഗായകസംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇടവകവികാരി റവ. ഫാ. സജി ഏബ്രഹാം, കണ്‍വീനർ ജോളി മാത്യു, സെക്രട്ടറി ബിനു. ബി. തോമസ്, ട്രഷറർ നൈനാൻ ലൂക്കോസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 40-ാമത് കണ്‍വൻഷനാണ് ഈ വർഷം നടക്കുന്നത്.
കൽക്കാജി ഓർത്തഡോക്സ് കണ്വൻഷന് തുടക്കമായി
11:18 PM Oct 06, 2017 | Deepika.com