ന്യൂഡൽഹി: അമൃതപുരി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ എ ബ്ലോക്കിൽ നടന്നു. മുൻ എംഎൽഎ മുകേഷ് ശർമ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു. മുൻ കൗണ്‍സിലർ സത്പാൽ ഷെട്ടി, അമൃതപുരി ആർഡബ്ള്യുഎ പ്രസിഡന്റ് കെ.ജി. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി.എസ്. നന്പൂതിരി, ജനറൽ സെക്രട്ടറി പി.ആർ. പ്രേമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി. പുഷ്പരാജൻ എന്നിവർ പ്രസംഗിച്ചു.
തിരുവോണ ദിവസം രാവിലെ കോളനി നിവാസികൾ അവരവരുടെ വീടുകളിൽ ഒരുക്കിയ തിരുവോണപ്പൂക്കളങ്ങളിൽ ഒന്നാം സ്ഥാനത്തിന് അർഹരായ ആര്യ ഷിബുവിനും സുബ്രമണ്യനും രണ്ടാം സ്ഥാനത്തിന് അർഹയായ ജ്യോതിക രാജേഷിനും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.തിരുവാതിരകളിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.
റിപ്പോർട്ട്: പി.എൻ. ഷാജി
അമൃതപുരി റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം
10:39 PM Oct 04, 2017 | Deepika.com