"ഹൃദയതീർഥം' പ്രകാശനം ചെയ്തു

10:44 PM Sep 25, 2017 | Deepika.com
ന്യൂഡൽഹി: ക്രിസ്ത്യൻ ഭക്തിഗാന ആൽബം "ഹൃദയതീർഥം' പ്രകാശനം ചെയ്തു. ഒഎൽഎഫ് ക്രിയേഷനുവേണ്ടി ജോജോ കുഴിക്കാട്ടിലാണ് ആൽബം ഒരുക്കിയത്.

ജെസോള ഫാത്തിമ മാതാ ഫെറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. മാർട്ടിൻ പാലമറ്റം പ്രകാശനം ചെയ്തു. ഫാ. സുനിൽ അഗസ്റ്റിൻ, പി.വി.ജോസ്കുട്ടി, എൻ.സി.ഷാജി, ബിജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്