ന്യൂഡൽഹി: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഡൽഹി ഭദ്രാസന വാർഷിക സമ്മേളനം സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജയ്പുർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
തീർഥാടന വീഥികൾ എന്നതാണ് ഈ വർഷത്തെ യുവജന പ്രസ്ഥാനത്തിന്റെ ചിന്താവിഷയം. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, അടൂർ - കടന്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ അപ്രേം, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. പി.ജെ. ജോണ്സണ് തുടങ്ങിയവർ നേതൃത്വം നൽകുന്ന സമ്മേളനത്തിൽ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികളും സംബന്ധിക്കും. ഫാ. ബിജു ഡാനിയേലിന്േറ നേതൃത്വത്തിൽ സ്വാഗതം സംഘം സമ്മേളനത്തിന് ക്രമീകരണങ്ങൾ ഒരുക്കും.
റിപ്പോർട്ട്: ജോജി വഴുവാടി
ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം
10:09 PM Sep 25, 2017 | Deepika.com