ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർ കാപാസ്ഹേരാ ഏരിയായുടെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ സെപ്റ്റംബർ 24 ഞായറാഴ്ച രാവിലെ 8 മുതൽ Main Vhaupal(Badi Chaupal, Near old post office), Mahipalpur Village, NewDelhi) വച്ചു വിവിധ പരിപാടികളോടു കൂടി നടത്തപ്പെടും. തുടർന്നു നടക്കുന്ന സംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം രമേഷ് ബിദുരി എം.പി. നിർവഹിക്കും. ഇന്ദ്രജിത്ത് ഷറവത്ത്, കൗണ്‍സിലർ എംസിഡി മഹിപാൽപൂർ മുഖ്യാതിഥിയായിരിക്കും. വിവിധ കലാപരിപാടികൾ, ഓണസദ്യ, നിറക്കെടുപ്പ് എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡൽഹി മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 24ന്
09:36 PM Sep 22, 2017 | Deepika.com