വെ​റു​ക്കാ​ൻ ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ഞ​ങ്ങ​ൾ​ക്കി​ട​യി​ലി​ല്ല; ശ്രീ​നി​വാ​സ​ൻ

12:28 PM May 22, 2023 | Deepika.com

മോ​ഹ​ൻ​ലാ​ലും താ​നു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ന​ട​ൻ ശ്രീ​നി​വാ​സ​ൻ. വെ​റു​ക്കാ​ൻ ത​ക്ക​താ​യ വ​ലി​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ല്ലെ​ന്നും ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്രം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മ​ക​ൻ വി​നീ​തി​നും അ​ത് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ശ്രീ​നി​വാ​സ​ൻ വ്യ​ക്ത​മാ​ക്കി.

മൂ​വി വേ​ൾ​ഡ് മീ​ഡി​യാ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ മ​റു​പ​ടി. മോ​ഹ​ൻ​ലാ​ലും ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ ഉ​ണ്ടാ​കു​മോ എ​ന്ന അ​വ​താ​ര​ക​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ആ​ഗ്ര​ഹം ഉ​ണ്ട്. അ​തി​ന് പ​ല ആ​ള്‍​ക്കാ​രും ശ്ര​മി​ക്കാ​റു​മു​ണ്ട്. വേ​റെ ആ​രെ​ങ്കി​ലും ക​ഥ​യു​മാ​യി വ​ന്നാ​ലും ഞ​ങ്ങ​ള്‍ ഒ​ന്നി​ക്കും. ഞ​ങ്ങ​ളെ ഒ​രു സി​നി​മ​യി​ല്‍ ഒ​ന്നി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ര്‍​ശ​ന് ആ​ഗ്ര​ഹ​മു​ണ്ട്.

സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന് എ​പ്പോ​ഴും അ​താ​ണ് ഇ​ഷ്ടം. സ​ത്യ​ന് പ്ലാ​നൊ​ന്നു​മി​ല്ല. പ​ക്ഷേ പ്രി​യ​ന് പ്ലാ​നു​ണ്ട്. വി​നീ​തി​നും അ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹം ഉ​ണ്ട്. അ​താ​യി​രി​ക്കും ചി​ല​പ്പോ​ള്‍ ആ​ദ്യം ന​ട​ക്കു​ക.

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​നോ​ട് ഇ​ഷ്‍​ട​മ​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​നും ശ്രീ​നി​വാ​സ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. വെ​റു​ക്കാ​ൻ ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും അ​ങ്ങ​നെ വ​ലു​താ​യി ഉ​ണ്ടാ​യി​ട്ടി​ല്ല. ഭ​യ​ങ്ക​ര സ്നേ​ഹം കാ​ര​ണ​മാ​യി​രി​ക്കും അ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​ന്ന​ത്.

ഞാ​ൻ ഒ​ന്നും ഒ​ളി​പ്പി​ച്ച് വ​യ്‍​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​ന​ല്ല. അ​ത് ആ​ള്‍​ക്കാ​ര്‍​ക്ക് ഇ​ഷ്‍​ട​മാ​യി​രി​ക്കി​ല്ല .പ​ര​സ്‍​പ​രം ശ​ത്രു​ത​യി​ലാ​ണെ​ന്ന് പ​റ​യു​ന്ന​തു​കൊ​ണ്ട് ആ​ള്‍​ക്കാ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​കു​മാ​യി​രി​ക്കും.
ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.