ന്യൂഡൽഹി: ഡൽഹി സീറോ മലബാർ യൂത്ത് മൂവമെന്റി(ഡിഎസ്വൈഎം)ന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കേരള സ്കൂൾ കാനിംഗ് റോഡിൽ വച്ചു നടന്ന ഓണാഘോഷ പരിപാടികൾക്ക് ഫാരീദ്ബാദ് രൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം നൽകി. ചടങ്ങിൽ മോണ്‍. ജോസ് ഇടശേരി, ഡിഎസ്വൈഎം ഡയറക്ടർ ഫാ. ലിജു താലിയത്ത്, ഡിഎസ്വൈഎം പ്രസിഡന്റ് വിബിൻ വർഗീസ്, ജോർജ് കള്ളിവയൽ എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ഓണപ്പാട്ട്, തിരുവാതിര, നാരങ്ങ സ്പൂണ്‍ റേസ്, സുന്ദരിക്കു പൊട്ടുതോട്ട്, ഡാൻസ്, കുസൃതി ചോദ്യമത്സരം, ചാക്കിലോട്ടം, കലം പൊട്ടിക്കൽ, ചെണ്ടമേളം, പായസവിതരണം എന്നിവ ഉണ്ടായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഓണാഘോഷം നടത്തി
09:32 PM Sep 18, 2017 | Deepika.com