ന്യൂഡൽഹി: ഡൽഹി സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കു യാത്രയയപ്പ് നൽകി. ഈ വർഷത്തെ ഓണാഘോഷങ്ങളുടെ സമാപനമായി ഡിഎസ്വൈഎം നടത്തിയ പരിപാടിയിലാണ് മാവേലിക്കു യാത്രയയപ്പ് നൽകിയത്. കാനിംഗ്റോഡ് കേരളാസ്കൂളിൽ നടന്ന ആഘോഷങ്ങൾ ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി, ഐസിവൈഎം ഡയറക്ടർ ഫാ. ദീപക് കെ.ജെ. തോമസ്, ദീപിക അസോസിയേറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, ഡിഎസ്വൈഎം രൂപത ഡയറക്ടർ ഫാ. ആന്റണി ലിജോ തളിയത്ത്, പ്രസിഡന്റ് ബിവിൻ വർഗീസ്, ഐസിവൈഎം ദേശീയ സെക്രട്ടറി ജെനി ജോയി, ഗുഡ്ഗാവ് രൂപത പ്രതിനിധി സ്മിനു തോമസ്, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് കെ.ജെ. ബാബു എന്നിവർ പ്രസംഗിച്ചു.
മാവേലിക്കു യാത്രയയപ്പ് നൽകി
03:38 PM Sep 18, 2017 | Deepika.com