ര​ശ്മി​ക​യെ വി​ല​കു​റ​ച്ച് ക​ണ്ടി​ട്ടി​ല്ല; വി​വാ​ദ​പ്ര​സ്താ​വ​ന​യി​ൽ ഐ​ശ്വ​ര്യ രാ​ജേ​ഷ്

10:32 AM May 20, 2023 | Deepika.com

പു​ഷ്പ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ ര​ശ്മി​ക മ​ന്ദാ​ന അ​വ​ത​രി​പ്പി​ച്ച ശ്രീ​വ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ഐ​ശ്വ​ര്യ രാ​ജേ​ഷ് ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.

ര​ശ്മി​ക​യേ​ക്കാ​ൾ ആ ​ക​ഥാ​പാ​ത്രം ത​നി​ക്കാ​യി​രു​ന്നു കൂ​ടു​ത​ൽ യോ​ജി​ക്കു​ക​യെ​ന്നാ​ണ് ഐ​ശ്വ​ര്യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് ന​ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ര​ശ്മി​ക മ​ന്ദാ​ന​യു​ടെ ആ​രാ​ധ​ക​രും ട്രോ​ളു​ക​ളു​മാ​യി ഐ​ശ്വ​ര്യ​യ്ക്കു നേ​രെ എ​ത്തി.

ഇ​പ്പോ​ൾ ഈ ​വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. തെ​ലു​ങ്ക് സി​നി​മ​യി​ൽ എ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന ചോ​ദ്യ​ത്തി​ന് പു​ഷ്പ​യി​ൽ ര​ശ്മി​ക അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്രം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് ഐ​ശ്വ​ര്യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.



ഞാ​നു​ദ്ദേ​ശി​ച്ച രീ​തി​യി​ല​ല്ല ആ​ളു​ക​ൾ ആ ​വ​രി എ​ടു​ത്ത​ത്. ര​ശ്മി​ക പു​ഷ്പ​യി​ൽ ചെ​യ്ത ഗം​ഭീ​ര റോ​ളി​നോ​ട് എ​നി​ക്ക് എ​തി​ർ​പ്പു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ് അ​ക്കാ​ര്യം പ​ര​ന്ന​ത്. ഒ​രു​കാ​ര്യം ഇ​വി​ടെ വ്യ​ക്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്.

ര​ശ്മി​ക​യു​ടെ സി​നി​മ​ക​ളോ​ട് എ​നി​ക്ക് എ​ന്നും മ​തി​പ്പ് മാ​ത്ര​മേ​യു​ള്ളൂ. സി​നി​യി​ലെ എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ എ​ല്ലാ ന​ടീ​ന​ട​ന്മാ​രോ​ടും അ​തി​യാ​യ ബ​ഹു​മാ​ന​മു​ണ്ട്. അ​തു​കൊ​ണ്ട് ഇ​ത്ത​രം ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ര​ത്തു​ന്ന​ത് നി​ർ​ത്ത​ണം.
ഐ​ശ്വ​ര്യ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ര​ശ്മി​ക ത​ന്നെ രം​ഗ​ത്തെ​ത്തി. ഐ​ശ്വ​ര്യ രാ​ജേ​ഷ് ഉ​ദ്ദേ​ശി​ച്ച​തെ​ന്താ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും സ്നേ​ഹ​വും ബ​ഹു​മാ​ന​വു​മാ​ണ് ത​നി​ക്ക് ഐ​ശ്വ​ര്യ​യോ​ടെ​ന്നും ര​ശ്മി​ക ട്വീ​റ്റ് ചെ​യ്തു.