ചി​യോ​തി വി​ള​ക്ക് ക​ട്ട ക​ള്ള​ന്‍റെ ക​ഥ​യാ​ണോ അറിയേണ്ടത്? ടൊ​വീ​നോ​യു​ടെ പ​ക​ർ​ന്നാ​ട്ടം; എ​ആ​ർ​എം ടീ​സ​ർ

09:34 AM May 20, 2023 | Deepika.com

ടൊ​വീ​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ഫാ​ന്‍റ​സി ചി​ത്രം എ​ആ​ർ​എം (അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം) ടീ​സ​ർ പു​റ​ത്തി​റ​ക്കി. ടൊ​വീ​നോ ട്രി​പ്പി​ൾ റോ​ളി​ൽ എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ജി​തി​ൻ ലാ​ലാ​ണ്.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ എ​ന്നി​ങ്ങ​നെ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു മി​നി​റ്റും ഒ​ൻ​പ​ത് സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റി​ൽ ടൊ​വീ​നോ​യു​ടെ ആ​ക്‌​ഷ​ന്‍ പ്ര​ക​ട​ന​മാ​ണ് പ്ര​ധാ​ന ഹൈ​ലൈ​റ്റ്.



മൂ​ന്നു കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണം പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​ന്ന​ത്.​പൂ​ർ​ണ​മാ​യും 3 ഡി​യി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തിറങ്ങും.

യു​ജി​എം പ്രൊ​ഡ​ക്‌​ഷ​ൻ​സ്, മാ​ജി​ക് ഫ്രെ​യിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഡോ. ​സ​ക്ക​റി​യ തോ​മ​സ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് 60 കോ​ടി മു​ത​ൽ മു​ട​ക്കി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

മ​ണി​യ​ൻ, അ​ജ​യ​ൻ, കു​ഞ്ഞി​കേ​ളു എ​ന്നീ വ്യ​ത്യ​സ്ത​മാ​യ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ടൊ​വീ​നോ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന​ത്.

കൃ​തി ഷെ​ട്ടി, ഐ​ശ്വ​ര്യ രാ​ജേ​ഷ്, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. ബേ​സി​ൽ ജോ​സ​ഫ്, ജ​ഗ​ദീ​ഷ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, അ​ജു വ​ർ​ഗീ​സ്, ശി​വ​ജി​ത്ത് പ​ത്മ​നാ​ഭ​ൻ, രോ​ഹി​ണി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ത​മി​ഴി​ലെ ഹി​റ്റ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ദി​പു നൈ​നാ​ൻ തോ​മ​സാ​ണ്.

കോ ​പ്രൊ​ഡ്യൂ​സ​ർ ജി​ജോ ക​വ​നാ​ൽ, ശ്രീ​ജി​ത്ത്‌ രാ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സ് പോ​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഡോ​ക്ട​ർ വി​നീ​ത് എം.​ബി. ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ.

പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​ബാ​ദു​ഷ എ​ൻ.​എം. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ-​ഗോ​കു​ൽ ദാ​സ്. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ-​പ്രി​ൻ​സ് റാ​ഫെ​ൽ. കോ​സ്റ്റ്യൂം ഡി​സൈ​ന​ർ-​പ്ര​വീ​ൺ വ​ർ​മ്മ. മേ​ക്ക​പ്പ്- റോ​ണെ​ക്സ് സേ​വി​യ​ർ. ‌‌

എ​ഡി​റ്റിം​ഗ്- ഷ​മീ​ർ മു​ഹ​മ്മ​ദ്. സ്‌​റ്റീ​രി​യോ​സ്കോ​പി​ക് 3D ക​ൺ​വ​ർ​ഷ​ൻ റെ​യ്സ് 3D- ക​ള​റി​സ്റ്റ് ഗ്ലെ​ൻ കാ​സ്റ്റി​ൻ​ഹോ. സ്റ്റ​ണ്ട്സ്-​വി​ക്രം മോ​ർ, ഫി​നി​ക്സ് പ്ര​ഭു. പി​ആ​ർ​ഒ- വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്.

മാ​ർ​ക്ക​റ്റിം​ഗ് ഡി​സൈ​ൻ പ​പ്പ​റ്റ് മീ​ഡി​യ- വാ​ർ​ത്താ പ്ര​ച​ര​ണം -ജി​നു അ​നി​ൽ​കു​മാ​ർ, പി.​ശി​വ​പ്ര​സാ​ദ്. സ്റ്റി​ൽ​സ്-​ബി​ജി​ത്ത് ധ​ർ​മ്മ​ടം. ഡി​സൈ​ൻ- യെ​ല്ലോ​ടൂ​ത്ത്.