അ​ഭി​ന​യം നി​ർ​ത്താ​നൊ​രു​ങ്ങി ര​ജ​നീ​കാ​ന്ത്? അ​വ​സാ​ന ചി​ത്രം ഒ​രു​ക്കു​ക ലോ​കേ​ഷ് ക​ന​ക​രാ​ജ്

12:35 PM May 19, 2023 | Deepika.com

അ​ര​നൂ​റ്റാ​ണ്ടോ​ളം​നീ​ണ്ട അ​ഭി​ന​യ​ജീ​വി​തം ര​ജ​നീ​കാ​ന്ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഓ​ഗ​സ്റ്റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ‘ജ​യി​ല​ർ’ കൂ​ടാ​തെ ര​ണ്ടു​ചി​ത്ര​ങ്ങ​ളി​ൽ കൂ​ടി അ​ഭി​ന​യി​ച്ച​ശേ​ഷം സി​നി​മ​യോ​ട് വി​ട​പ​റ​യു​മെ​ന്നാ​ണ് സൂ​ച​ന.

ത​മി​ഴ് മാ​ധ്യ​മം ഇ​ന്ത്യ ഗ്ലി​റ്റ്സാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​യ് ഭീം ​സം​വി​ധാ​നം​ചെ​യ്ത ടി.​ജെ. ജ്ഞാ​ന​വേ​ലി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ ര​ജ​നി​കാ​ന്താ​ണ് നാ​യ​ക​ൻ. അ​തി​നു​ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്ര​മു​ണ്ടാ​കും. ഇ​തോ​ടെ അ​ഭി​ന​യം നി​ർ​ത്താ​നാ​ണ് തീ​രു​മാ​നം.

ലോ​കേ​ഷി​ന്‍റെ ചി​ത്ര​ത്തി​ൽ ര​ജ​നി അ​ഭി​ന​യി​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന​താ​യും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മി​ഷ്‌​കി​ൻ പ​റ​ഞ്ഞു.

കെ. ​ബാ​ല​ച​ന്ദ​ർ സം​വി​ധാ​നം ചെ​യ്ത ‘അ​പൂ​ർ​വ രാ​ഗ​ങ്ങ​ൾ’(1975) ആ​ണ് ര​ജ​നീ​കാ​ന്തി​ന്‍റെ ആ​ദ്യ ചി​ത്രം. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ജ​യി​ല​ർ ക​രി​യ​റി​ലെ 169-ാമ​ത്തെ ചി​ത്ര​മാ​ണ്.