ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി അ​മ്മ; ചു​വ​പ്പു​സാ​രി​യി​ൽ സു​ന്ദ​രി​യാ​യി ശാ​ലി​ൻ സോ‌​യ

11:38 AM May 19, 2023 | Deepika.com

ചു​വ​പ്പു​സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യി ന​ടി ശാ​ലി​ൻ സോ​യ ന​ട​ത്തി​യി​രി​ക്കു​ന്ന ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ശാ​ലി​ന്‍റെ സു​ന്ദ​ര​മാ​യ ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് പി​ന്നി​ൽ താ​ര​ത്തി​ന്‍റെ അ​മ്മ അ​മാ​ൽ സൈ​റ​യാ​ണ്.



ചു​വ​പ്പും വെ​ള്ള​യും ഓ​റ​ഞ്ചും ഇ​ട​ക​ല​ർ​ന്ന സാ​രി​ക്ക് സ്ലീ​വ്‌​ലെ​സ് ബ്ലൗ​സാ​ണ് താ​രം പെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ശാ​ലി​ൻ.



എ​ൽ​സ​മ്മ എ​ന്ന ആ​ൺ​കു​ട്ടി, മ​ല്ലു​സിം​ഗ്, വി​ശു​ദ്ധ​ൻ, റെ​ബേ​ക്ക ഉ​തു​പ്പ് കി​ഴ​ക്കേ​മ​ല, ധ​മാ​ക്ക തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യാ​ണ് താ​രം.



പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​റെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി‌‌​യ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക കൂ​ടി​യാ​ണ് ശാ​ലി​ൻ. സാ​ന്‍റ മ​രി​യ, ഷു​ഗ​ർ, ത​ല എ​ന്നി​വ​യാ​ണ് ന​ടി​യു​ടെ പു​തി​യ പ്രോ​ജ​ക്ടു​ക​ൾ.