സീ​രി‌​യ​ൽ ന​ടി​മാ​രെ വി​മ​ർ​ശി​ച്ചു; അ​തേ വേ​ദി​യി​ൽ മ​റു​പ​ടി ന​ൽ​കി ന​ടി മ​ഞ്ജു പ​ത്രോ​സ്

10:13 AM May 19, 2023 | Deepika.com

പൊ​തു​ച​ട​ങ്ങി​നി​ടെ സീ​രി​യ​ൽ ന​ടി​മാ​രെ കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​വി​ന് അ​തേ വേ​ദി​യി​ൽ മ​റു​പ​ടി ന​ൽ​കി സി​നി​മ-​സീ​രി​യ​ൽ താ​രം മ​ഞ്ജു പ​ത്രോ​സ്.

പെ​രു​മ്പി​ലാ​വി​ല്‍ വെ​ച്ച് ന​ന്ന കു​ടും​ബ​ശ്രീ സി​ഡി​എ​സ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വേ​ദി​യി​ലാ​ണ് മ​ഞ്ജു​വി​ന്‍റെ മ​റു​പ​ടി. സി​പി​എം തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ബാ​ലാ​ജി​യാ​ണ് സീ​രി​യ​ൽ ന​ടി​മാ​രെ കു​റി​ച്ച് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

താ​രം സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സീ​രി​യ​ൽ ന​ട​ൻ സാ​ജ​ൻ സൂ​ര്യ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി.

മ​ഞ്ജു​വി​ന്‍റെ മ​റു​പ​ടി

സീ​രി​യി​ല്‍ ന​ടി​ക​ള്‍ വ​രു​ന്ന​ത് എ​നി​ക്കി​ഷ്‍​ട​മ​ല്ല. ഞാ​ൻ അ​ങ്ങ​നെ​യു​ള്ള പ​രി​പാ​ടി​ക​ള്‍ കാ​ണാ​റി​ല്ല. സാ​റി​ന് ഞ​ങ്ങ​ളെ ഇ​ഷ്‍​ട​മ​ല്ലാ​ത്ത​ത് അ​ഭി​ന​യി​ക്കു​ന്ന​ത് കൊ​ണ്ടാ​ണോ, അ​തോ സാ​ര്‍ കാ​ണാ​ഞ്ഞി​ട്ടാ​ണോ എ​ന്ന് അ​റി​യി​ല്ല.




എ​ന്താ​യാ​ലും ഇ​തൊ​രു തൊ​ഴി​ല്‍ മേ​ഖ​ല​യ​ലാ​ണ്. അ​ത്ര ഈ​സി​യ​ല്ല ഒ​രു മേ​ഖ​ല​യി​ലും മു​മ്പി​ല്‍ എ​ത്താ​ൻ. എ​നി​ക്ക് കൃ​ഷി ഇ​ഷ്‍​ട​മ​ല്ല. അ​തു​കൊ​ണ്ട് ഒ​രു ക​ര്‍​ഷ​ക​ൻ വേ​ദി​യി​ല്‍ ഇ​രി​ക്കു​ന്ന​ത് ഇ​ഷ്‍​ട​മ​ല്ലെ​ന്ന് പ​റ​യു​ന്ന​തി​ന്‍റെ വൈ​രു​ദ്ധ്യ​ത സാ​ര്‍ ആ​ലോ​ചി​ച്ചാ​ല്‍ കൊ​ള്ളാം എ​ന്നും മ​ഞ്ജു പ​ത്രോ​സ് വ്യ​ക്ത​മാ​ക്കി.

ന​ട​ൻ സാ​ജ​ൻ സൂ​ര്യ വീ​ഡി​യോ പ​ങ്കു​വ​ച്ച് കൊ​ണ്ട് കു​റി​ച്ച​ത്

പെ​രു​മ്പി​ലാ​വി​ൽ ന​ട​ന്ന ഒ​രു പൊ​തു പ​രി​പാ​ടി​യി​ൽ സി​നി​മ സീ​രി​യ​ൽ ന​ടി മ​ഞ്ജു പ​ത്രോ​സി​നെ വേ​ദി​യി​ൽ ഇ​രു​ത്തി​ക്കൊ​ണ്ട് സീ​രി​യ​ൽ ന​ടി​ക​ളെ ഇ​ക​ഴ്ത്തു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും, അ​വ​രു​ടെ സാ​മീ​പ്യം പോ​ലും ഇ​ഷ്ട​മ​ല്ല എ​ന്നും ഞ​ങ്ങ​ളു​ടെ തൊ​ഴി​ൽ രം​ഗ​ത്തെ പു​ച്ഛ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്ത പ്ര​മു​ഖ പാ​ർ​ട്ടി നേ​താ​വി​ന് മാ​ന്യ​മാ​യ മ​റു​പ​ടി വേ​ദ​ന​യോ​ടെ ആ​ണെ​ങ്കി​ൽ കൂ​ടി​യും മ​ഞ്ജു പ​ത്രോ​സ് ന​ൽ​കി. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മ​ഞ്ജു.

പ​രി​പാ​ടി​യു​ടെ പേ​ര് " പെ​ൺ​വെ​ട്ടം". എ​ന്നി​ട്ട് പെ​ണ്ണി​നെ ഇ​രു​ത്തി നൈ​സാ​യി അ​പ​മാ​നി​ക്ക​ൽ. ആ​ളെ​കൂ​ട്ടാ​ൻ ഞ​ങ്ങ​ളെ വേ​ണം. എ​ന്നി​ട്ട് ഇ​രു​ത്തി പ​റ​യും സീ​രി​യ​ൽ കാ​ണ​രു​തെ​ന്ന് ചീ​ത്ത​യാ​യി പോ​കു​മെ​ന്ന്.

ഇ​പ്പോ നാ​ട്ടു​കാ​ര് പ​റ​ഞ്ഞു തു​ട​ങ്ങി നേ​താ​ക്ക​ൾ കാ​ര​ണം ടിവിയി​ലെ വാ​ർ​ത്ത​ക​ൾ പോ​ലും കാ​ണാ​ൻ നാ​ണ​ക്കേ​ടാ​ന്ന്. ക​ലി​കാ​ലം.